Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ലവ് ജിഹാദിന് സ്ഥിരീകരണമില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ഡിജിപി

ലവ് ജിഹാദിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

Love Jihad
കൊച്ചി , ഞായര്‍, 27 ഓഗസ്റ്റ് 2017 (11:04 IST)
കേരളത്തില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പല മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ത്ത​രത്തിലുള്ള വാ​ർ​ത്ത​ക​ൾ വ​രു​ന്നു​​ണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
അടുത്തിടെ കേരളത്തില്‍ ലവ്ജിഹാദ് നടക്കുന്നുണ്ടെന്ന തരത്തില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും താന്‍ അത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ലോക്നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. 
 
വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മില്‍ ധാരാളം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട് രണ്ടുകേസ് അന്വേഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാന്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവോണത്തിന് വാമനജയന്തി ആഘോഷമാവാം, മഹാബലിയെ ചവിട്ടിത്താഴ്ത്തിയത് പാതാളം സ്വര്‍ഗമാക്കാന്‍: പ്രയാർ ഗോപാലകൃഷ്ണൻ