നടനും എംഎൽഎയുമായ മുകേഷിനെതിരായുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റത്തിൽ മുകേഷ് എംഎൽഎയ്‌ക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം പീഡന പരാാതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും മുകേഷിനെ സിപിഎം കൈവിടില്ലെന്നും കോടതി തീരുമാനം ഈ വിഷയത്തിൽ വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരും പാർട്ടിയും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വ്യക്തമാക്കി.