Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈസ്റ്ററിന് ഡിജിറ്റൽ നോമ്പ്: സീരിയലും മൊബൈൽ ഫോണും വർജിക്കണമെന്ന് കോതമംഗലം രൂപത

ഈസ്റ്ററിന് ഡിജിറ്റൽ നോമ്പ്: സീരിയലും മൊബൈൽ ഫോണും വർജിക്കണമെന്ന് കോതമംഗലം രൂപത
, വെള്ളി, 24 ഫെബ്രുവരി 2023 (20:09 IST)
ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പ് കൂടി ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം തന്നെ വിശ്വാസികൾ മൊബൈൽ ഫോണും സീരിയലുകളുമെല്ലാം നോമ്പുകാലത്ത് ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഈസ്റ്ററിന് മുന്നോടിയായി 50 ദിവസം വിശ്വാസികൾ മത്സ്യവും മാംസവും ഭക്ഷണത്തിൽ വർജിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗമാണ് നോമ്പ്.
 
തലമുറകൾ മാറുമ്പോൾ പഴയ രീതി മാത്രം പിന്തുടർന്നാൽ പോരെന്നും കാലികപ്രസക്തം കൂടിയാകണമെന്നും കോതമംഗലം രൂപത പറയുന്നു. യുവജനങ്ങളും കുട്ടികളും ഡിജിറ്റൽ നോമ്പ് ആചരിക്കുന്നതാണ് ഉചിതം. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി