Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാൾക്ക് ഒരു തണ്ടപ്പേര്, നാലുവർഷം കൊണ്ട് സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി

റീസർവേ
, ബുധന്‍, 18 ഓഗസ്റ്റ് 2021 (15:44 IST)
ഭൂമിയിടപാടുകളിലെ തട്ടിപ്പുകൾ തടയാനായി നടപടികളുമായി സംസ്ഥാന സർക്കാർ. ഒരാൾക്ക് ഒരു തണ്ടപ്പേര് കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തെ 1550 വില്ലേജുകളിൽ നാലുവർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
 
നാലുഘട്ടമായി പൂർത്തിയാക്കുന്ന പദ്ധതിക്ക് 807 കോടി രൂപയാണ് ചിലവ്. അത്യാധുനിക ഡ്രോണുകൾ,ലഡാറുകൾ എന്നിവ ഉപയോഗിച്ച് കൊണ്ടാണ് സർവേ. ഇത്തരത്തിൽ ഒരു വില്ലേജിൽ അഞ്ചര മാസത്തിനുള്ളിൽ റീസർവേ പൂർത്തികരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഈ ഡിജിറ്റൽ റീസർവേ ആയിരിക്കും അന്തിമം. ഡിജിറ്റൽ റീസർവെയിൽ പരാതികൾ ഉയർന്നാൽ പരിശോധിക്കും. ഡിജിറ്റൽ റീസർവേ പൂർത്തികരിക്കുന്നതോടെ ഭൂമി അവകാശ തർക്കങ്ങളിൽ തീരുമാനമാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ രണ്ടുവയസുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ചുമരിച്ചു