സംസ്ഥാനത്ത് ഡീസലിന് 22പൈസ കുറഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായ 31ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഡീസലിന് കൊച്ചിയിലെ വില 94.49 രൂപയായി. കഴിഞ്ഞമൂന്നൂമാസമായി ഇന്ധനവില രാജ്യത്ത് റെക്കോഡ് നിരക്കിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മെയ നാലുമുതലാണ് ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്.
രാജ്യത്തുടനീളം പെട്രോളിന് വില 100രൂപ കടന്നിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ പെട്രോളിന് മൂന്നുരൂപ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ ചെന്നൈയില്‍ പെട്രോളിന് 99.47 രൂപയാണ്. മുംബൈയില്‍ പെട്രോളിന് 107.83 രൂപയാണ് വില.