ദിലീപ് അധോലോക നായകനോ, കുറ്റവാളിയോ ?; രൂക്ഷവിമര്‍ശനവുമായി അടൂർ
ദിലീപ് അധോലോക നായകനോ, കുറ്റവാളിയോ ?; രൂക്ഷവിമര്‍ശനവുമായി അടൂർ
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്.
താൻ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ല. കോടതിവിധി വരുന്നതുവരെ മാധ്യമങ്ങൾ കാത്തിരിക്കണം. ഇപ്പോൾ നടക്കുന്നത് മാധ്യമങ്ങളുടെ ശിക്ഷവിധിക്കലാണെന്നും രൂക്ഷമായ ഭാഷയില്‍ അടൂർ പറഞ്ഞു.
തിങ്കളാഴ്ച ദിലീപ് അറസ്റ്റിലായ ശേഷം നിരവധി പ്രമുഖ താരങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചും തള്ളിപ്പറഞ്ഞും രംഗത്തെത്തിയിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലെ പ്രമുഖനാണ് അടൂർ. തുടക്കത്തിൽ ദിലീപിനെ തള്ളിപ്പറഞ്ഞവർ പിന്നീട് അത് മാറ്റിപ്പറയുകയുമുണ്ടായി.
അതേസമയം, അമ്മ അടക്കമുള്ള സിനിമാ പ്രവർത്തകരുടെ സംഘടനകളിൽനിന്നു ദിലീപിനെ പുറത്താക്കിയിരുന്നു.