“ദിലീപിനെതിരെ ശബ്ദിക്കാന്‍ അനുവദിക്കില്ല, പ്രശ്‌നങ്ങള്‍ മഞ്ജു മൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം” - വെളിപ്പെടുത്തലുമായി സംവിധായകന്‍
“ദിലീപിനെതിരെ ശബ്ദിക്കാന്‍ അനുവദിക്കില്ല, പ്രശ്‌നങ്ങള്‍ മഞ്ജു മൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം” - വെളിപ്പെടുത്തലുമായി സംവിധായകന്‍
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ സഹതാപരംഗം ഉണ്ടക്കാന്‍ ഒരു ലോബി ശ്രമം നടത്തുന്നതായി സംവിധായകന്‍ ബൈജു കൊട്ടാരക്കര.
എല്ലാ പ്രശ്‌നങ്ങളും മഞ്ജു വാര്യര്‍ മൂലമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഈ ലോബി ശ്രമിക്കുന്നത്. എഡിജിപി ബി സന്ധ്യയും മഞ്ജുവും തമ്മില്‍ അടുത്തബന്ധമെന്ന ആരോപണം ഇതിന്റെ ഭാഗമാണ്. ദിലീപ് വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ അരയും തലയും മുറുക്കി ഈ ലോബി സജീവമായി രംഗത്തുണ്ട്. ദിലീപിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് ഇവര്‍ ശ്രമമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
സിനിമയ്ക്കു വേണ്ടി മാമപ്പണി ചെയ്യുന്നവരുടെ മുഖംമൂടി താന്‍ വലിച്ചു കീറും. എല്ലാം തുറന്നു പറഞ്ഞാല്‍ പലരും പുറത്തിറങ്ങി നടക്കാന്‍ ബുദ്ധിമുട്ടും. അപവാദ പ്രചരണം കൊണ്ടും വ്യക്തിഹത്യ കൊണ്ടും എന്നേ മുട്ടു കുത്തിക്കാം എന്ന് ആരും കരുതേണ്ടെന്നും ബൈജു വ്യക്തമാക്കി.