മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം; ആസിഫ് അലിയും കുടുങ്ങും
മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം; ആസിഫ് അലിയും കുടുങ്ങും
കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേരു പരസ്യമായി പറഞ്ഞുതുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, എംഎല്‍എഎ എന്‍ ഷംസീര്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം.
പൂഞ്ഞാന്‍ എംഎംഎ പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള യുവജന പക്ഷമാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇതുമായി ബന്ധപ്പെട്ടു യുവജനപക്ഷം എറണാകുളം ജില്ലാ പ്രസിഡന്റ് ജീവന്‍ പനയ്ക്കല്‍ നെടുമ്പശ്ശേരി പൊലീസില്‍ പരാതി നല്‍കി.
നേരത്തെ, ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് പരസ്യമായി പറഞ്ഞ പിസി ജോര്‍ജ്, അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.