ദിലീപും രാമലീലയും, വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി
വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്: ‘രാമലീല‘യില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി സെക്രട്ടറി
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ‘രാമലീല’ സെപ്തംബര്‍ 28നു റിലീസ് ചെയ്യുകയാണ്. ചിത്രത്തെ കുറിച്ച് സിനിമ നിരൂപകനും ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ ജിപി രാമചന്ദ്രന് നടത്തിയ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും അതിലേക്ക് സംഘടനയെ വലിച്ചിഴയ്ക്കെരുതെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു.
ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നതിന്റെ മറവില്‍ ചലച്ചിത്ര അക്കാദമിയെ പ്രസ്തുത വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും മഹേഷ് പഞ്ചു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദിലീപ് നായകനാകുന്ന രാമലീല തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ജി പി രാമചന്ദ്രന് പോസ്റ്റിട്ടിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
രാമലീല തകര്‍ക്കണമെന്ന് പോസ്റ്റിട്ട രാമചന്ദ്രനെതിരെ നടപടി വേണമെന്നും സമിതിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ സംഘടനകള്‍ ആവശ്യപ്പെടുന്നു.