Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർണായക നീക്കവുമായി പ്രോസിക്യൂഷൻ; റിമി ടോമിയുടെ രഹസ്യമൊഴിയെടുത്തു

നിർണായക നീക്കവുമായി പ്രോസിക്യൂഷൻ; റിമി ടോമിയുടെ രഹസ്യമൊഴിയെടുത്തു

നിർണായക നീക്കവുമായി പ്രോസിക്യൂഷൻ; റിമി ടോമിയുടെ രഹസ്യമൊഴിയെടുത്തു
കോതമംഗലം , വ്യാഴം, 5 ഒക്‌ടോബര്‍ 2017 (15:55 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് ഗായികയും നടിയുമായ റിമി ടോമി രഹസ്യമൊഴി നൽകി. കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

വനിതാ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന റിമി ടോമിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കോതമംഗലം മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കിയത്. റിമിയുൾപ്പെടെ നാലുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസ് അന്വേഷിക്കുന്ന സംഘം ഒരിക്കൽ ഫോണിൽ വിളിച്ച് റിമിയോടു വിവരങ്ങൾ ആരാഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെക്കുറിച്ചും റിമിക്ക് അറിയാമെന്നാണ് പൊലീസ് നിഗമനം.

ദിലീപുമായും ഭാര്യ കാവ്യ മാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി. ദിലീപിനൊപ്പം വിദേശരാജ്യങ്ങളിൽ നടത്തിയ സ്റ്റേജ് ഷോകളിൽ റിമിയും പങ്കെടുത്തിട്ടുണ്ട്. റിമിയുടെ മൊഴി അനുകൂലമാണെന്ന് മനസിലാക്കിയാണ് പ്രോസിക്യൂഷൻ നിർണായക നീക്കം നടത്തുന്നത്. കേസിൽ 85 ദിവസം റിമാൻഡിലായിരുന്ന ദിലീപ് കഴിഞ്ഞ ദിവസം ജാമ്യം തേടി പുറത്തിറങ്ങിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഹൃദയത്തില്‍ത്തൊട്ട് ഖേദം പ്രകടിപ്പിക്കുന്നു’; മാധ്യമപ്രവർത്തകരോട് മാപ്പുപറഞ്ഞ് എബ്രിഡ് ഷൈൻ രംഗത്ത്