പുറത്തിറങ്ങിയിട്ട് വെറുതെയിരുന്നില്ല; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട് - പുതിയ നീക്കവുമായി പൊലീസ്!

പുറത്തിറങ്ങിയിട്ട് വെറുതെയിരുന്നില്ല; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട് - പുതിയ നീക്കവുമായി പൊലീസ്!

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (19:13 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് അന്വേഷണ സംഘം. കര്‍ശന ഉപാധികളോടെയുള്ള ജാമ്യം താരം ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ മൂന്ന് വിഷയങ്ങളാണ് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.

ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ കേസിലെ പ്രധാന സാക്ഷിയായിരിക്കെ താരം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇയാള്‍ മൊഴി മാറ്റിയതാണ് ജാമ്യ വ്യവസ്ഥ ലംഘനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് കണക്കാക്കുന്നത്. സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിക്കരുതെന്ന വ്യവസ്ഥ താരം ഇതിലൂടെ ലംഘിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ പലതവണ ചോദ്യം ചെയ്യലിന് വിധേയനാകുകയും സാക്ഷിയാകാ‍ന്‍ സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന  സംവിധായകനും നടനുമായ നാദിര്‍ഷയുമായി ദിലീപ് പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. കൂടാതെ, കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു, സര്‍ക്കാരിന്റെ പ്രതികരണം തേടി

'കെഎസ്ആര്‍ടിസി നടത്തിക്കൊണ്ടുപോകാന്‍ സതീശന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരും'; മുഖ്യമന്ത്രിക്കെതിരെ എംഎം മണിയുടെ വിവാദ പരാമര്‍ശം

ശബരിമലയിലെ പൂജകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി

ഇരു കൈകളും ഹാന്‍ഡില്‍ബാറില്‍ വയ്ക്കാതെ ബൈക്കുകള്‍ ഓടിക്കുന്നത് തടയാന്‍ പുതിയ സര്‍ക്കാര്‍ നിയമം

ജാഗ്രത; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments