Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി
തൃശൂർ , ഞായര്‍, 12 നവം‌ബര്‍ 2017 (14:19 IST)
ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു. നെന്മിനി സ്വദേശി ആനന്ദ് (28) ആണ് മരിച്ചത്. നാല് മാസം മുമ്പ് സിപിഎം പ്രവർത്തകൻ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാറിലെത്തിയ അക്രമി സംഘമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആനന്ദിനെ ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാലുവര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ കാസിം കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പൊലീസ് സംഘം സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറുതെയാണെങ്കില്‍ എന്തിന് മടിക്കണം; 69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍