Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സെല്‍ഫി ഭീഷണി; തൃശൂര്‍ സ്വദേശി പിടിയില്‍

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സെല്‍ഫി ഭീഷണി; തൃശൂര്‍ സ്വദേശി പിടിയില്‍

flight hijack
കൊച്ചി , തിങ്കള്‍, 13 നവം‌ബര്‍ 2017 (16:31 IST)
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ക്ലില്‍സ് വര്‍ഗീസാണ് നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

രാവിലെ 11 മണിയോടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 12.05ന് മുംബൈയിലേക്ക് പുറേടേണ്ടിയിരുന്ന വിമാനം തട്ടിക്കൊണ്ടുപോകുമെന്നാണ് ക്ലിൽസ് വിഡിയോ സെല്‍ഫി വഴി ഭീഷണിപ്പെടുത്തിയത്.

സുരക്ഷാ പരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറുന്നതിനു മുമ്പ് ഇയാള്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുകയും ഫോണില്‍ വിളിച്ച് മറ്റാരോടൊ വിമാനം തട്ടിയെടുക്കുമെന്ന് പറയുകയു ചെയ്‌തു. ഇതു കേട്ട യാത്രക്കാര്‍ അധികൃതരെ അറിയിച്ചു.

വിവരമറിഞ്ഞ സിഐഎസ്എഫ് ക്ലിൽസിനെ കസ്റ്റഡിയിൽ എടുക്കുകയും വിമാനത്തിൽ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയകരമായി യാതൊന്നും പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഒന്നേമുക്കാലോടെ വിമാനം യാത്ര പുറപ്പെടുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍‌താര അടുത്ത ജയലളിത? ‘തലൈവി നയന്‍‌താര’ എന്ന് താരത്തിന് വിശേഷണം; ‘അമ്മ’യ്ക്ക് പകരക്കാരിയെ തേടുന്ന പാര്‍ട്ടി ഒടുവില്‍ നയന്‍‌താരയിലേക്കോ?