ദിലീപിനെതിരെ മറ്റൊരു കേസ് കൂടി ?; കുറ്റപത്രം ഒരാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
ദിലീപിനെതിരെ മറ്റൊരു കേസ് കൂടി ?; കുറ്റപത്രം ഒരാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
Publish Date: Thu, 16 Nov 2017 (11:57 IST)
Updated Date: Thu, 16 Nov 2017 (11:58 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ അന്വേഷണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. കേസിന്റെ കുറ്റപത്രം ഒരാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ്ജ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിച്ചതായി സൂചന ലഭിച്ചത്.
കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ബുധനാഴ്‌ച നടന്‍ ദിലീപിനേയും സഹോദരൻ അനൂപിനേയും ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി അന്വേഷണം സംഘം ചോദ്യം ചെയ്‌തത്. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എസ്പി വ്യക്തമാക്കിയതായും ഫ്ലാഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ദിലീപ് സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതും അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്. കേസില്‍ ദിലീപ് എത്രാമത്തെ പ്രതിയാകുമെന്ന കാര്യത്തില്‍ അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല.