ദിലീപിനെതിരെ മറ്റൊരു കേസ് കൂടി ?; കുറ്റപത്രം ഒരാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ദിലീപിനെതിരെ മറ്റൊരു കേസ് കൂടി ?; കുറ്റപത്രം ഒരാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (11:57 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ അന്വേഷണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. കേസിന്റെ കുറ്റപത്രം ഒരാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ്ജ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിച്ചതായി സൂചന ലഭിച്ചത്.

കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ബുധനാഴ്‌ച നടന്‍ ദിലീപിനേയും സഹോദരൻ അനൂപിനേയും ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി അന്വേഷണം സംഘം ചോദ്യം ചെയ്‌തത്. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എസ്പി വ്യക്തമാക്കിയതായും ഫ്ലാഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ദിലീപ് സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതും അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്. കേസില്‍ ദിലീപ് എത്രാമത്തെ പ്രതിയാകുമെന്ന കാര്യത്തില്‍ അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments