ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണ ?; വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു - റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണ ?; വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു
Publish Date: Tue, 19 Dec 2017 (16:20 IST)
Updated Date: Tue, 19 Dec 2017 (16:22 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ ദിലീപിന് ചട്ടവിരുദ്ധമായി സന്ദർശകരെ അനുവദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്.
ആലുവ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കകം സമർപ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃശൂർ സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ആലുവ സബ് ജയിൽ ദിലീപിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്നും ചട്ടങ്ങള്‍ മറികടന്ന് സന്ദര്‍ശകരെ അനുവദിച്ചുവെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജയില്‍ സൂപ്രണ്ട് ബാബുരാജ് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥർ റിമാൻഡിൽ കഴിയവെ ദിലീപിന് ചട്ടവിരുദ്ധമായി സന്ദർശകരെ അനുവദിച്ചെന്ന പരാതിയിലാണ് കോടതി നടപടി.