ഇങ്ങനെയൊക്കെ തള്ളാമോ? ; ക്രിസ്തുമസിന് മോദിയെ വീട്ടിലേക്ക് ക്ഷണിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഷീല കണ്ണന്താനം
‘ആല്‍ഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്തുമസാണിത്, മോദിയെ വീട്ടിലേക്ക് ക്ഷണിക്കാന്‍ പദ്ധതിയിട്ടിരുന്നു’: ഷീല കണ്ണന്താനം
ട്രോളുകളുടെ സ്ഥിരം ഇരയാണ് അല്‍ഫോണ്‍സ് കണ്ണന്താനവും അദ്ദേഹത്തിന്റെ ഭാര്യ ഷീലയും. കണ്ണന്താനം കേന്ദ്ര മന്ത്രിയായപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധപിടിച്ച് പറ്റിയതും തിളങ്ങിയതും ഷീലയായിരുന്നു. ഇപ്പോള്‍ അതൊന്നും അല്ല ചര്‍ച്ചാ വിഷയം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു കേന്ദ്ര മന്ത്രിമാര്‍ക്കും ക്രിസ്തുമസിനോടനുബന്ധിച്ച് വീട്ടില്‍ വിരുന്നൊരുക്കാന്‍ ഇരുന്നതാണെന്നും എന്നാല്‍ പരിപാടി പിന്നീട് മാറ്റിവച്ചുവെന്നും ഷീലാ കണ്ണന്താനം പറഞ്ഞതാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇത് പറഞ്ഞിരിക്കുന്നത്.
ആല്‍ഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്തുമസാണിത്. അത് ആഘോഷമാക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും വീട്ടില്‍ സ്‌നേഹ വിരുന്നൊരുക്കാന്‍ പരിപാടിയുണ്ടായിരുന്നു.
ഓരോരുത്തര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കണമെന്നുമുണ്ടായിരുന്നു ഇതാണ് ഷീലാ കണ്ണന്താനത്തിന്റെ വാക്കുകള്‍. ഇത്തവണ ക്രിസ്തുമസ് ആഘോഷം എങ്ങനെ എന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് ഷീലാ കണ്ണന്താനം ഇക്കാര്യം വിവരിച്ചത്.