Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പൊലീസ്‌, ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നു

Webdunia
ബുധന്‍, 17 ജനുവരി 2018 (10:38 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നടന്‍ ദിലീപിന് നൽകരുതെന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യം അന്വേഷണ സംഘം കോടതിയിൽ അറിയിക്കും. ദൃശ്യങ്ങൾ ഏതെങ്കിലും രീതിയില്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. 
 
ഇരയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. മാത്രമല്ല, ദിലീപ് നല്‍കിയ ഹർജിയിൽ മറുപടി നൽകാൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്ന വാർത്തകൾക്കു പിന്നാലെയാണ് വിഷയത്തിൽ പൊലീസ് നിലപാട് കടുപ്പിക്കുന്നത്.
 
ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്നായിരുന്നു ദിലീപിന്റെ പരാതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണ് എടുത്തതെന്ന നിലപാടിലാണ് ദിലീപ്. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments