നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ 760 തെളിവുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മാത്രമില്ല!

Webdunia
ശനി, 3 ഫെബ്രുവരി 2018 (09:06 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന നീക്കവുമായി പൊലീസ്. കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. 
 
വിചാരണ വേളയില്‍ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയില്‍ നല്‍കിയത്. അതേസമയം, ഓടുന്ന കാറിൽ വെച്ച് പ്രതികൾ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കോടതിയിൽ നൽകിയിട്ടില്ല. 
 
കേസിലെ പ്രതിയായ ദിലീപ് രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടുകയായിരുന്നു. ഇത് പ്രകാരം രേഖകളുടെ മറ്റ് തെളിവുകളും ദീലീപിന് കൈപ്പറ്റാനാകും. 
 
അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അഞ്ചിന് പരിഗണിക്കും. കൂടാതെ പ്രൊസിക്യൂഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കേണ്ടതാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments