മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപിടുത്തം; 35 കടകൾ പൂർണമായും കത്തിനശിച്ചു
മധുരയിൽ തീ പിടുത്തം; ആളപായമില്ല
Publish Date: Sat, 03 Feb 2018 (08:46 IST)
Updated Date: Sat, 03 Feb 2018 (08:48 IST)
മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ പൂർണമായും കത്തിനശിച്ചു. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ് തീപിടുത്തത്തിൽ കത്തിയത്. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു സംഭവം.
അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ 60 അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തിയിരുന്നു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും, നാശനഷ്ടം എത്രയുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മധുര കള്ടകര്‍ കെ. വീരരാഘവ റാവു പറഞ്ഞു. എന്നാല്‍ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.