നടി അക്രമിക്കപ്പെട്ട സംഭവത്തിൽ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി എന്ന കേസിലും അനുബന്ധ ഹർജികളിലും വിധിപറയുന്നത് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടാതി ഈ മാസം 27 ലേക്ക് മാറ്റി. അഭിഭാഷകരായ പ്രദീഷ് ചാക്കോയും രാജു ജോസഫ് എന്നിവർ നൽകിയ വിടുതൽ ഹർജിയും 27ന് പരിഗണിക്കും.
കേസിലെ മുഴുവൻ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും ഇതേ ദിവസം തന്നെ കോടതി പരിഗണിക്കും. അതേസമയം ഏതൊക്കെ തെളിവുകളാണ് വേണ്ടത് എന്ന് രേഖാമൂലം അറിയിക്കാൻ ദിലീപിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് പരിഗണിക്കുന്നതിന് വനിത ജഡ്ജി വേണം എന്ന നടിയുടെ ഹർജിയിലും കോടതി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടാതി ഈ മാസം 27ന് തന്നെ വിധിപറയും. ഇതിനിടെ മുഖ്യപ്രതി സുനിൽകുമാറിന്റെ വക്കാലത്ത് അഡ്വക്കെറ്റ് ബി എ ആളൂർ ഒഴിഞ്ഞു. ദിലീപ് സുനിൽകുമാറിനെ സ്വാധീനിക്കുന്നതായി ആരോപിച്ചാണ് ആളൂർ വക്കാലത്ത് ഒഴിഞ്ഞത്.