കാവ്യയുടെ നില പരുങ്ങലില്‍; പുതിയ നീക്കവുമായി പൊലീസ് - സുനിയെ വേണ്ടിവന്നാൽ ചോദ്യം ചെയ്യുമെന്ന് എസ്പി

കാവ്യയുടെ നില പരുങ്ങലില്‍; പുതിയ നീക്കവുമായി പൊലീസ് - സുനിയെ വേണ്ടിവന്നാൽ ചോദ്യം ചെയ്യുമെന്ന് എസ്പി

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (14:23 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ താൻ പറഞ്ഞ ‘മാഡം’ കാവ്യ മാധവനാണെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിൽ വേണ്ടിവന്നാൽ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ആലൂവ റൂറൽ എസ്പി എവി ജോർജ്.

ഇക്കാര്യത്തിൽ അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കും. കേസിലെ എല്ലാ തെളിവുകളും കൃത്യമായി പഠിച്ച ശേഷം കുറ്റപത്രം സമർപ്പിക്കും. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും എവി ജോർജ് പറഞ്ഞു.

കാവ്യ മാധവനെക്കുറിച്ച് സുനി നടത്തിയ പരാമർശത്തെക്കുറിച്ചു തനിക്കറിയില്ലെന്നാണ് എസ്‌പി ബുധനാഴ്‌ച പറഞ്ഞത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്ത മാത്രമേ തനിക്ക് അറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാവ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ കാവ്യ അഭിഭാഷകരുടെ നിയമോപദേശം തേടിയെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുണ്ട്.

അറസ്റ്റിനുള്ള സാധ്യത, മുന്‍‌കൂര്‍ ജാമ്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അഭിഭാഷകനുമായി കാവ്യ സംസാരിച്ചു. കേസില്‍ കാവ്യയെ സാക്ഷിയാക്കാനോ പ്രതിയാക്കാനോ ആണ് പൊലീ‍സിന്റെ നീക്കമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments