Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ രക്ഷിക്കാനുള്ള താരങ്ങളുടെ വെപ്രാളം; ഗണേഷിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്

ദിലീപിനെ രക്ഷിക്കാനുള്ള താരങ്ങളുടെ വെപ്രാളം; ഗണേഷിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്

ദിലീപിനെ രക്ഷിക്കാനുള്ള താരങ്ങളുടെ വെപ്രാളം; ഗണേഷിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്
തിരുവനന്തപുരം/കൊച്ചി , ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (19:01 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍  കഴിയുന്ന നടന്‍ ദിലീപിനു പിന്തുണയുമായി രംഗത്ത് എത്തിയ ഗണേഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ പൊലീസിനു തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  തിരുത്തണമെന്ന ഗണേഷിന്റെ പരാമര്‍ശം ജാഗ്രതക്കുറവില്‍ നിന്നുണ്ടായതാണ്. ജനപ്രതിനിധിയാണെന്ന കാര്യം ഗണേഷ് മറക്കരുതെന്നും പന്ന്യന്‍ വ്യക്തമാക്കി.

ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ അദ്ദേഹത്തിനു വേണ്ടി മുന്നോട്ട് വരണമെന്നാണ് ഗണേഷ് ചൊവ്വാഴ്‌ച വ്യക്തമാക്കിയത്. കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണെന്ന് നമുക്കും പറയാന്‍ പറ്റുകയുള്ളു. കുറ്റം ആരോപിക്കുന്നുവെന്ന് കരുതി അയാള്‍ കുറ്റക്കാരനല്ല. പൊലീസിന് വീഴ്‌ച പറ്റിയെങ്കില്‍ മുഖ്യമന്ത്രി മുന്‍‌കൈയെടുത്ത് അത് തിരുത്തണമെന്നുമാണ് ഗണേഷ് പറഞ്ഞത്.

ചൊവ്വാഴ്‌ച  ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരൂഹത തുടരുന്നു; സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി - റിവോള്‍വറും, മൊബെല്‍ ഫോണും കണ്ടെത്തി