നടി ആക്രമിക്കപ്പെട്ട കേസ് സി‌ബി‌ഐ അന്വേഷിക്കണം: ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (20:06 IST)
നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. നേരത്തേ ഉന്നയിച്ച സിബിഐ അന്വേഷണ ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതോടെയാണ് അതിനെതിരെ അപ്പീലുമായി ദിലീപ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ വിചാരണ നടപടി നിര്‍ത്തി വയ്ക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. 
 
പക്ഷപാതപരമായാണ് പൊലീസ് ഈ കേസ് അന്വേഷിച്ചതെന്നും സംഭവത്തിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ നിരപരാധിയായ തന്നെ തെറ്റായി പ്രതിചേര്‍ത്തിരിക്കുകയാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. 
 
അതുകൊണ്ടുതന്നെ സംസ്ഥാന പൊലീസിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കേണ്ടത് ആവശ്യമാണ്. മെമ്മറി കാര്‍ഡില്‍ ഉള്ള വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്നും ദിലീപ് ഈ ഹര്‍ജിയില്‍ പറയുന്നു.
 
എന്നാല്‍ കേസ് സി ബി ഐക്ക് കൈമാറാന്‍ തക്ക കാരണങ്ങള്‍ ഹര്‍ജിക്കാരന് സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നാണ് നേരത്തേ ഹര്‍ജി തള്ളിക്കൊണ്ട് സിംഗിള്‍ ബഞ്ച് വ്യക്തമാക്കിയത്. പൊലീസ് പക്ഷപാതപരമായി കേസ് അന്വേഷിച്ചു എന്ന വാദത്തിന് ബലം നല്‍കുന്ന വസ്തുതകളൊന്നുമില്ലെന്നും കോടതി പറഞ്ഞിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.
 
ഈ കേസില്‍ ഏപ്രില്‍ ആദ്യം വിചാരണ ആരംഭിക്കാനിരിക്കെയാണ് അപ്പീലുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ കാബൂളില്‍ എട്ടു മരണം; ഇസ്ലാമാബാദിലും ഡല്‍ഹിയിലും പ്രകമ്പനം

പേരാമ്പ്ര തെരഞ്ഞെടുപ്പ്: വര്‍ഗീയ അപ്പീല്‍ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയ്ക്ക് നോട്ടീസ്

ഹോര്‍മുസ് പ്രശ്‌നം: ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments