Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദിലീപിനെ തിരിച്ചെടുത്തത് കൂട്ടായ തീരുമാനം, എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാര്‍’ ‍; വിശദീകരണവുമായി മോഹന്‍‌ലാല്‍ രംഗത്ത്

‘ദിലീപിനെ തിരിച്ചെടുത്തത് കൂട്ടായ തീരുമാനം, എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാര്‍’ ‍; വിശദീകരണവുമായി മോഹന്‍‌ലാല്‍ രംഗത്ത്

‘ദിലീപിനെ തിരിച്ചെടുത്തത് കൂട്ടായ തീരുമാനം, എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാര്‍’ ‍; വിശദീകരണവുമായി  മോഹന്‍‌ലാല്‍ രംഗത്ത്
തിരുവനന്തപുരം , ശനി, 30 ജൂണ്‍ 2018 (18:32 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത നടപടിയില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍‌ലാല്‍ രംഗത്ത്.

ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ അമ്മയ്‌ക്ക് നിക്ഷിപ്‌ത താല്‍പ്പര്യമില്ല. കൂട്ടായ തീരുമാനമായിരുന്നു അത്. താരസംഘടനയെ മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും മോഹൻലാൽ പറഞ്ഞു.

നിലവിലെ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്. അമ്മയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നവരെ  അവഗണിക്കും. വിയോജിപ്പുകള്‍ യോജിപ്പുകളായി മാറ്റാം. പുറത്തുനിന്നും അഴുക്കു വാരി എറിയുന്നവര്‍ അതു ചെയ്യട്ടെ എന്നും ലണ്ടനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെ മോഹന്‍‌ലാല്‍ വ്യക്തമാക്കി.

485 അംഗങ്ങള്‍ മാത്രമുള്ള സംഘടനയാണ് അമ്മ. അതില്‍ പകുതിയിലേറെ പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ഇവരെയൊക്കെ സഹായിക്കാനാണ് ഈ സംഘടനയുണ്ടാക്കിയത്. അത് വേണ്ടപോലെ ചെയ്യുന്നുമുണ്ടെന്നും മോഹന്‍‌ലാല്‍ വ്യക്തമാക്കി.

ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ നടിമാര്‍ അമ്മയില്‍ നിന്നും രാജിവച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താരസംഘടനയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മോഹന്‍‌ലാല്‍ രംഗത്തുവന്നത്. ഷൂട്ടിംഗിന്റെ ഭാഗമായി വിദേശത്താണ് അദ്ദേഹമിപ്പോള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മല്യ ആഗസ്റ്റ് 27ന് ഹാജരാകണം, അല്ലാത്തപക്ഷം 12,500 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടും; മല്യക്ക് കോടതിയുടെ സമൻസ്