Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്ന് പൊങ്കാലയിടുന്ന ഇവന്മാരൊക്കെത്തന്നെ നാളെ ഇവരുടെ ഫ്‌ളക്‌സിനുമേൽ പൂമാലയും പാലഭിഷേകവും നടത്തും'

നിലപാടുകൾ വ്യക്തമാക്കി ജോയ് മാത്യു

'ഇന്ന് പൊങ്കാലയിടുന്ന ഇവന്മാരൊക്കെത്തന്നെ നാളെ ഇവരുടെ ഫ്‌ളക്‌സിനുമേൽ പൂമാലയും പാലഭിഷേകവും നടത്തും'
, ശനി, 30 ജൂണ്‍ 2018 (16:35 IST)
തന്റെ നിലപാടുകൾ എന്നും വെട്ടിത്തുറന്ന് പറയുന്ന താരമാണ് ജോയ് മാത്യു. എന്നാൽ 'അമ്മ' വിഷയത്തിൽ ആദ്യം മുതലേ താരം മൗനത്തിലായിരുന്നു. ഇടതുപക്ഷ എംപിയായ സഖാവ് ഇന്നസെന്റ് ഇടതുപക്ഷ എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ എന്നിവർ എന്ത് നിലപാടെടുക്കും എന്ന് ഉറ്റുനോക്കുന്ന ക്ലാസ് ഫോർ ജീവനക്കാരനാണ് താൽ എന്നായിരുന്നു ജോയ്‌ മാത്യു പറഞ്ഞിരുന്നത്. എന്നൽ തന്റെ നിലപാട് വ്യക്തമാക്കി താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
 
ജോയ് മാത്യുവിന്റെ കുറിപ്പ്–
 
ജീനികെട്ടിയ കുതിരകൾ ചെയ്യേണ്ടത്
 
——————————————————————
 
ചില ഊച്ചാളി ഷാജിമാർക്ക് അയാളുടെ തന്നെ പാർട്ടി നിലപാട് അറിയിക്കാനാണ് ഇത് ഇവിടെ പോസ്റ്റുന്നത് –ഇനി ഊച്ചാളിക്കുള്ള മറുപടി:
 
ജീനികെട്ടിയോടുന്ന കുതിരക്കൂട്ടം പോലെയാണ് പാർട്ടി അണികൾ. തെക്ക് വടക്ക് നോക്കില്ല കിഴക്കും പടിഞ്ഞാറും കേൾക്കില്ല. മുകളിൽ ആകാശമുണ്ടെന്നോ താഴെ മണ്ണിലാണ് നിൽക്കുന്നതെന്നോ അറിയുന്നില്ല അമ്മാതിരി ജീനിയാണ് അണിയിച്ചിരിക്കുന്നത് .വെട്ടും കുത്തും ശരീരത്തിൽ മാത്രമല്ല സത്യം പറയുന്നവനെ നിശബ്ദനാക്കാനുള്ള എല്ലാ മാർഗ്ഗവും അവർ സ്വീകരിക്കും. ആദ്യം സ്വന്തം മോന്തയിൽ കെട്ടിയ ജീനി അഴിക്കുക സുഹൃത്തെ എന്നിട്ട് കണ്ണ് തുറന്നു ചുറ്റും നോക്കുക.
 
‘അമ്മ’ എന്ന സംഘടന കേരളരാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും കേരളരാഷ്ട്രീയത്തിലെ പലരും അമ്മയുടെ താക്കോൽ സ്ഥാനത്തിരിക്കുന്നവരായിരിക്കുന്നവരായിട്ടും ഒരക്ഷരം മിണ്ടാതെ പഴം വായിൽ അടിച്ചു കയറ്റിയ (സൈബർ സഖാക്കളുടെ പ്രയോഗം )മട്ട് ഇരിക്കുകയും എന്നാൽ വിവരമുള്ള എം.എ ബേബിയെപ്പോലുള്ള നേതാക്കന്മാർ സ്ത്രീ സുരക്ഷയെപ്പറ്റിയും ‘അമ്മ യിൽ നടന്ന അരാഷ്ട്രീയ നിലപാടിനെ അപലപിക്കുകയും ചെയ്യുമ്പോൾ നാമെന്താണ് മനസ്സിലാക്കേണ്ടത് ?
 
തിലകൻ എന്ന നടനെ കൊണ്ടു ചുടുചോർ വാരിച്ച് പുറത്തുചാടിച്ചപോലെ ക്ലാസ്സ് ഫോർ ജീവനക്കാരനായ എന്നെ പുറത്ത് ചാടിച്ച് എന്റെ അന്നംമുട്ടിക്കാനും നെറികേട് വിളിച്ച് പറയുന്നത് നിർത്തിക്കാനുമുള്ള തറ പരിപാടിക്കൊന്നും സൈബർ കോമാളികൾ കോപ്പുകൂട്ടണ്ട .
 
പാവം തിലകൻ ചേട്ടനെ കുറച്ച് ചാനലുകാരും ചില വിപ്ലവപാർട്ടിക്കാരും കൂടെ മൂലയ്ക്കിരുത്തി –അടങ്ങിയൊതുങ്ങി പഞ്ചപുശ്ചമടക്കി നിൽക്കാൻ കഴിയാത്ത സ്വാതന്ത്ര്യ ദാഹിയായ ആ കലാകാരൻ ഒരു നാടക ഗ്രൂപ്പ് ഉണ്ടാക്കി പിടിച്ച് നിൽക്കാൻ നോക്കിയെങ്കിലും ഒരു പാർട്ടിക്കാരനും പിന്തുണച്ചില്ല -കോൺഗ്രസ്സ്കാരനാണെങ്കിലും രാഷ്ട്രീയ തത്വ ചിന്തകനായ ചെറിയാൻ ഫിലിപ്പിനെപ്പോലും ഉൾക്കൊള്ളാൻ മനസ്സ് കാണിച്ച പാർട്ടി ചാനൽപ്പോലും തിലകനു ചാനലിലെ ഒരു ബഞ്ചിലെങ്കിലും ഇരിക്കാനുള്ള സ്ഥലം പോലും കൊടുത്തില്ല –അതുകൊണ്ടാണ് ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളണം എന്ന് പാവം കാൾ മാർക്സ് പറഞ്ഞത് ഞാൻ അനുസരിക്കുന്നത് .(പോരാളികൾ കാൾ മാർക്സ് എന്ന പേരൊക്കെ കേട്ടിട്ടുണ്ടോ ആവൊ!)
 
എം വി ആർ ,ഗൗരിയമ്മ തുടങ്ങിയവരല്ല പുകച്ചിട്ടും പുറത്ത് ചാടാത്ത വി എസ് ആണ് എനിക്ക് മാതൃക – സംഘടനാക്കാര്യം സംഘടനക്കകത്ത് ,അതാണതിന്റെ ശരി -നമ്മുടെ പി ബി ഒക്കെ പോലെത്തന്നെ – ഇപ്പോൾ “അമ്മ”ക്ക്‌ വിളിക്കുന്ന ചാനലുകളും പത്രങ്ങളും ഇതേ ‘അമ്മ’ യെക്കൊണ്ട് സ്റ്റേജിൽ പലതും കളിപ്പിക്കുകയും ആ കളി ചാനലിൽ വരുമ്പോൾ അത് കണ്ടു രോമാഞ്ചിതനാകാൻ ഈ ഊച്ചാളി ഷാജിമാർ മുമ്പിൽത്തന്നെയുണ്ടാവുകയും ചെയ്യും
 
താര രാജാക്കന്മാർക്ക് ഇന്ന് പൊങ്കാലയിടുന്ന ഇവന്മാരൊക്കെത്തന്നെ നാളെ ഇവരുടെ ഫ്‌ളക്‌സിനുമേൽ പൂമാലയും പാലഭിഷേകവും നടത്തും ,എംഎൽ യും എം പി യുമാക്കും ചിലപ്പോ മന്ത്രി വരെ ആക്കിയെന്നിരിക്കും –
 
80% മലയാളികളും filmo phelia എന്ന ഒരു പ്രത്യേക മാനസിക രോഗത്തിനടിമകളാണെന്ന് ഒരു മെഡിക്കൽ ജേർണൽ പറയുന്നു; സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ( അഭിനയരംഗമാണ് പലർക്കും ലക്ഷ്യമെങ്കിലും തൽക്കാലം ക്ലാസ് ഫോർ ആയാലും തൃപ്തനായിരിക്കും ) സാധിക്കാനാവാത്തതിന്റെ frustration കൊണ്ടാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വീഴ്ച കാത്തിരിക്കുന്നതും അത് ആഘോഷമാക്കുന്നതും – ഉദാഹരണമായി അവർ നിരത്തുന്ന തെളിവുകൾ വെച്ച് നോക്കുമ്പോൾ അത് ശരിയുമാണ്.
 
വിദേശത്ത് ഒരു മികച്ച നടന്റെയോ നടിയുടെയോ അഭിനയ മുഹൂർത്തങ്ങളാണ് അവർ യൂട്യുബിലും മറ്റും പ്രദര്‍ശിപ്പിക്കുന്നതെങ്കിൽ നമ്മൾ നമ്മുടെ നടീ നടന്മാരുടെ അശ്ലീലങ്ങളോ വീഴ്ചകളോ അല്ലെങ്കിൽ തുണിമാറിക്കിടക്കുമ്പോൾ കാണുന്ന ശരീര ഭാഗങ്ങളോ ആഘോഷമാക്കുന്നു ; എത്ര കൃത്യമായ നിരീക്ഷണം !
 
അതിനാൽ ഊച്ചാളി ഷാജിമാരോട് പറയാനുള്ളത് ആദ്യം സ്വന്തം മോന്തമേൽ അടച്ചുകെട്ടിയ ജീനി അഴിച്ച് വെച്ച്‌ ചുറ്റും കണ്ണുതുറന്നു നോക്ക് –
 
പലതും കാണ് പലതും കേൾക്ക് ആരാന്റെ കുളിമുറിയിൽ എത്തിനോക്കാതെ അവനവന്റെ കക്കൂസെങ്കിലും വൃത്തിയാക്കാന്‍ ശ്രമിക്കു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് അബ്രഹാമിനും മേലെ?! ഷാജി പാടൂ‌രിന്റെ അടുത്ത ചിത്രത്തിലും മമ്മൂട്ടി തന്നെ നായകൻ!