Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് - കാവ്യ വിവാഹം; ആശംസകൾ അറിയിച്ച് സുഹൃത്തുക്കൾ

പൂർണ പിന്തുണ നൽകിയത് മകളെന്ന് ദിലീപ്, തനിക്കായിരുന്നു നിർബന്ധമെന്ന് മീനാക്ഷി

ദിലീപ് - കാവ്യ വിവാഹം; ആശംസകൾ അറിയിച്ച് സുഹൃത്തുക്കൾ
, വെള്ളി, 25 നവം‌ബര്‍ 2016 (11:06 IST)
നടന്‍ ദിലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നു. രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു വിവാഹം. നിരവധി താരങ്ങൾ ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും അടുത്ത സുഹൃത്തുക്കളെ വ്യാഴാഴ്ച രാത്രി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
 
ഒരുമിച്ചൊരു ജീവിതത്തിന് കൂടുതൽ പിന്തുണ നൽകിയത് മകൾ മീനാക്ഷി ആണെന്ന് ദിലീപ് മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. താനാണ് ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടതെന്നും കൂടുതൽ സപ്പോർട്ട് ചെയ്തത് താനാണെന്നും മകൾ മീനാക്ഷി വിശദമാക്കി. വിവാഹശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദിലീപും മീനാക്ഷിയും.
 
താരങ്ങളായ മമ്മൂട്ടി, ജയറാം, സംവിധായകരായ ജോഷി, സിദ്ദിഖ്, നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, ഭാര്യ മേനക, നിര്‍മ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നടി മീരാ ജാസ്മിന്‍, ജോമോള്‍ തുടങ്ങിയവരും ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. .1998 ലാണ് നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. എന്നാല്‍ 16 വര്‍ഷത്തെ ബന്ധത്തിന് ശേഷം 2014 ല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. 2009 ല്‍ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിച്ച കാവ്യാ മാധവന്‍ 2010 ല്‍ വേര്‍പിരിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അങ്കിളേ’എന്ന് വിളിച്ച് ഓടിയെത്തിയ കാവ്യയെ ദിലീപ് തിരുത്തി ദിലീപേട്ടന്‍ എന്നാക്കി; 25 വര്‍ഷത്തെ പരിചയം വിവാഹത്തിലെത്തുന്നതിനു മുമ്പ് സംഭവിച്ചത്