ദുബായിക്ക് പോകണമെന്ന്; ജാമ്യവ്യസ്ഥയിൽ ഇളവു തേടി ദിലീപ് ഹൈക്കോടതിയിൽ
ദുബായിക്ക് പോകണമെന്ന്; ജാമ്യവ്യസ്ഥയിൽ ഇളവു തേടി ദിലീപ് ഹൈക്കോടതിയിൽ
Publish Date: Fri, 17 Nov 2017 (12:25 IST)
Updated Date: Fri, 17 Nov 2017 (12:27 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യവ്യസ്ഥയിൽ ഇളവു തേടി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. ദുബായിക്ക് പോകാൻ അനുമതി തേടിയാണ് താരം കോടതിയിൽ എത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഹര്‍ജിയില്‍ ഇല്ല.
ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടൽ ശ്യംഖലയുടെ ദുബായ് ശാഖ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപ് ഇളവ് ചോദിക്കുന്നത്. ഒരാഴ്ച ദുബായിൽ തങ്ങാൻ അനുവദിക്കണമെന്നാണ് താരത്തിന്‍റെ അപേക്ഷ. ഈ മാസം 29നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ കേസിൽ ജാമ്യത്തിനുള്ള ഉപാധിയായി പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന് കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിദേശത്ത് പോകാൻ പോസ്‌പോര്‍ട്ട് നല്‍കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയിലെത്തിയത്. ദീലിപിനെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന.