Webdunia - Bharat's app for daily news and videos

Install App

നടിക്കെതിരെയുള്ള പരാമർശം വിനയായി; ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കിയേക്കും - നിര്‍ണായക നീക്കവുമായി പൊലീസ്

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കിയേക്കും - നിര്‍ണായക നീക്കവുമായി പൊലീസ്

Webdunia
തിങ്കള്‍, 22 ജനുവരി 2018 (20:05 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള ശക്തമായ നീ​ക്ക​ങ്ങ​ളു​മാ​യി പൊ​ലീ​സ്.

ഇതുമായി ബന്ധപ്പെട്ട് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സു​രേ​ശ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈക്കോടതിയിലെ ഡിജിപി ഓഫീസില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ കേസിന്റെ വിശദാശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ദി​ലീ​പ് അങ്കമാലി കോടതിയിൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലിപ് കോടതിയിലെത്തിയത്.

ദിലീപ് സമർപ്പിച്ച ഹർജിയില്‍ ഉപദ്രവിക്കപ്പെട്ട നടിക്കെതിരെയുള്ള പരാമർശങ്ങളുണ്ട്. ഇതുമാത്രം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കാവുന്നതാണെന്ന് പ്രോസിക്യൂഷൻ വാദം.

അതേസമയം, ദിലീപ് ആവശ്യപ്പെട്ടത് പോലെ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ദൃശ്യങ്ങൾ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments