Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദിലീപ് വീണ്ടും ഇരയെ ആക്രമിക്കുന്നു' - ദിലീപിനെതിരെ പൊലീസ്

ദിലീപ് ഇരയെ ആക്രമിക്കുകയാണ്, അത് നൽകരുത്: താരത്തിനെതിരെ പൊലീസ്

'ദിലീപ് വീണ്ടും ഇരയെ ആക്രമിക്കുന്നു' - ദിലീപിനെതിരെ പൊലീസ്
, തിങ്കള്‍, 22 ജനുവരി 2018 (12:42 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വീണ്ടും നീക്കങ്ങളുമായി പൊലീസ്. കേസില്‍ ദിലീപിനെതിരെ പോലീസ് കോടതിയിൽ എതിര്‍ സത്യവാങ്മൂലം നല്‍കും. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് വീണ്ടും വാക്കുകൾകൊണ്ട് ആക്രമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
 
ഇരയെ ദിലീപ് വീണ്ടും ആക്രമിക്കുന്നു. ദിലീപിന്റെ ഹര്‍ജിക്കുപിന്നില്‍ നടി വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്. സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ദിലീപ് അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
 
തെറ്റിദ്ധാരണ പടർത്താനാൺ` ദിലീപ് ഇപ്പോൾ ശ്രമിക്കുന്നത്. അതിനാൽ അനുനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജ്ജി തള്ളണമെന്നാണ് പോലീസിന്റെ ആവശ്യം.
 
കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. മുമ്പ് കോടതിയുടെ സാന്നിധ്യത്തില്‍ തന്നെ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച പ്രധാനപ്പെട്ട രേഖകള്‍ ദിലീപ് പരിശോധിച്ചിരുന്നു. ഇപ്പോൾ വിശദമായ പരിശോധനയ്ക്കായിട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭയ കൊലക്കേസ്; തെളിവ് നശിപ്പിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ്