ദിലീപിന്റെ ആവശ്യം നടക്കില്ലെന്ന്; നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പൊലീസ്
ദിലീപിന്റെ ആവശ്യം നടക്കില്ലെന്ന്; നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പൊലീസ്
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതി ദിലീപിന് നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ.
ദൃശ്യങ്ങൾ ആവശ്യപ്പെട്ടുളള ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിലപാട് ആവർത്തിച്ചത്. അതേസമയം ഇത് സംബന്ധിച്ച ഫോറൻസിക് വിവരങ്ങൾ നൽകുന്നതിൽ എതിർപ്പില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ദിലീപിന് ദൃശ്യങ്ങൾ നല്‍കരുതെന്ന് വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം കേസ് വിസ്താര വേളയിൽ തെളിയിക്കാനായി ദൃശ്യങ്ങൾ നൽകണമെന്നുമാണ് ദിലീപിന്‍റെ വാദം.