Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവരുടെ ലക്ഷ്യം അതൊന്നുമാത്രമാണ്, എന്നെ സ്നേഹിക്കുന്നവരെ എന്നില്‍ നിന്നുമകറ്റാനാണ് ശ്രമിക്കുന്നത്: ചങ്കുപൊട്ടി ദിലീപ്

എന്റെ രക്തത്തിനായി ദാഹിക്കുന്നവരോട്, നുണ പരിശോധനയ്ക്ക് ഞാന്‍ തയ്യാറാണ്: ദിലീപ്

അവരുടെ ലക്ഷ്യം അതൊന്നുമാത്രമാണ്, എന്നെ സ്നേഹിക്കുന്നവരെ എന്നില്‍ നിന്നുമകറ്റാനാണ് ശ്രമിക്കുന്നത്: ചങ്കുപൊട്ടി ദിലീപ്
, തിങ്കള്‍, 26 ജൂണ്‍ 2017 (11:47 IST)
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതി സ്ഥാനത്തേക്ക് തന്നെ വലിച്ചിടുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ് രംഗത്ത്. കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെ നടക്കുന്നതിന്റെ ഭാഗമാണിതെന്ന് ദിലീപ് പറയുന്നു.
 
ദിലീപിന്റെ വാക്കുകളിലൂടെ:
 
സലിംകുമാറിനും, അജുവര്‍ഗ്ഗീസിനും നന്ദി. ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്‌. ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു, അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചീട്ടുള്ളൂ. പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും, ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ്‌ തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു. ഇപ്പോള്‍ ഈ ഗൂഡാലോചന നടക്കുന്നത്‌ പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും, അതിലൂടെ അവരുടെ അന്തിചര്‍ച്ച്യിലൂടെ എന്നെ താറടിച്ച്‌ കാണിക്കുക എന്നുമാണു. 
 
ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്‌, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ്‌ എന്നില്‍ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ്‌ ഇല്ലായ്മചെയ്യുക, അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും, തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത്‌ നിന്നുതന്നെ ഇല്ലായ്മ ചെയ്യുക. ഞാന്‍ ചെയ്യാത്തതെറ്റിന്‌ എന്നെക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും, എന്റെ രക്തത്തിനായ്‌ ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക്‌ പങ്കില്ല. സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ, നാര്‍ക്കോനാലിസിസ്സ്‌, ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണു, അത്‌ മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകൾ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്നുകാലികള്‍ക്കായി റെ​യി​ൽ​വേ പ്ര​ത്യേ​ക കോ​ച്ചു​ക​ളൊ​രു​ക്കു​ന്നു !