Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്നുകാലികള്‍ക്കായി റെ​യി​ൽ​വേ പ്ര​ത്യേ​ക കോ​ച്ചു​ക​ളൊ​രു​ക്കു​ന്നു !

റെയിൽവേയിൽ ഇനി കന്നുകാലികള്‍ക്ക് കോച്ച്

കന്നുകാലികള്‍ക്കായി റെ​യി​ൽ​വേ പ്ര​ത്യേ​ക കോ​ച്ചു​ക​ളൊ​രു​ക്കു​ന്നു !
തി​രു​വ​ന​ന്ത​പു​രം , തിങ്കള്‍, 26 ജൂണ്‍ 2017 (11:39 IST)
കന്നുകാലികളെ കൊണ്ടുപോകുന്നതിന് റെ​യി​ൽ​വേ പ്ര​ത്യേ​കം കോ​ച്ചു​ക​ളൊ​രു​ക്കു​ന്നു. ഈ സംവിധാനം വ​ട​ക്കു ​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ലാ​ണ്​. ക​ന്നു​കാ​ലി ക​ട​ത്തി​നും വി​ൽ​പ​ന​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റെ​യി​ൽ​വേ​യു​ടെ പു​തി​യ നീ​ക്കം.സാ​ധാ​ര​ണ ട്രെ​യി​നു​ക​ളി​ലാ​ണ്​ ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള കോ​ച്ചും ക്ര​മീ​ക​രി​ക്കു​ന്നത്. 
 
നി​ല​വി​ൽ ഗാ​ർ​ഡ്​ റൂ​മി​ലെ കെ​ന്ന​ൽ ബോ​ക്​​സി​ലാ​ണ്​ മൃ​ഗ​ങ്ങ​ളെ കൊ​ണ്ടു​പോ​കു​ന്ന​ത്. ബ്രി​ട്ടീ​ഷ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ വ​ള​ർ​ത്തു​നാ​യ്​​ക്ക​ളെ ഒ​പ്പം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഈ സംവിധാനം പി​ന്നീ​ട്​  പ്ര​ത്യേ​ക ഫീ​സ​ട​ച്ച്​ വ​ള​ർ​ത്തു​നാ​യ്, ആ​ട്​ തു​ട​ങ്ങി​യ​വ​യെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​യി മാ​ററ്റിയിരുന്നു. ബു​ക്കി​ങ്​ തു​ട​ങ്ങി​യ ഉ​ട​നെ 3000 ത്തോ​ളം ക​ന്നു​കാ​ലി​ക​ളെ​യാ​ണ്​ ഇ​തി​ന​കം യാ​ത്ര​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്.
 
മൃ​ഗ​ങ്ങല്‍ക്കുവേണ്ടി ഒരുക്കുന്ന ഈ സൗ​ക​ര്യം സു​ര​ക്ഷി​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. മൃ​ഗ​ങ്ങ​ളെ ഗു​ഡ്സ് ട്രെ​യി​നു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യി വി​ല​ക്കു​ണ്ട്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ൽ വാ​ഗ​ൺ ചേ​ർ​ക്കു​ന്ന​ത്. പക്ഷേ ചാ​ർ​ജ്​ കൂ​ടു​​ത​ലാ​കും. ഒ​രു ബോ​ഗി​ക്ക് ര​ണ്ട്​ ല​ക്ഷം രൂ​പ​വ​രെ​യാ​ണ്​ നി​ര​ക്ക്. 
 
പു​തി​യ ക്ര​മീ​ക​ര​ണം മൃ​ഗ​ങ്ങ​ളെ വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തു​ന്ന​തി​നെ​ക്കാ​ൾ സു​ര​ക്ഷി​ത​വും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വു​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. മൃ​ഗ​ങ്ങ​ളെ ഗു​ഡ്സ് ട്രെ​യി​നു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യി വി​ല​ക്കു​ണ്ട്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ൽ വാ​ഗ​ൺ ചേ​ർ​ക്കു​ന്ന​ത്. 
 
എ​ന്നാ​ൽ ചാ​ർ​ജ്​ കൂ​ടു​​ത​ലാ​കും. ഒ​രു ബോ​ഗി​ക്ക് ര​ണ്ട്​ ല​ക്ഷം രൂ​പ​വ​രെ​യാ​ണ്​ നി​ര​ക്ക്. ബു​ക്കി​ങ്​ തു​ട​ങ്ങി​യ ഉ​ട​നെ 3000 ത്തോ​ളം ക​ന്നു​കാ​ലി​ക​ളെ​യാ​ണ്​ ഇ​തി​ന​കം യാ​ത്ര​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. സേ​ല​ത്തു​നി​ന്ന് ഗു​വാ​ഹ​തി​യി​ലേ​ക്ക് 20 പ​ശു​ക്ക​ളെ​യും വി​ല്ലു​പു​ര​ത്തു​നി​ന്ന് ബം​ഗാ​ളി​ലേ​ക്ക് 20 ക​ന്നു​കാ​ലി​ക​ളെ​യു​മാ​ണ് ആ​ദ്യം കൊ​ണ്ടു​പോ​കു​ന്ന​ത്. സ്വ​കാ​ര്യ ഏ​ജ​ൻ​റു​മാ​രാ​ണ്​ ബു​ക്ക്​ ചെ​യ്​​ത​വ​രി​ൽ അ​ധി​ക​വും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിക്കുന്ന കാര്യം ദിലീപിന്‌ നേരത്തേ അറിയാമായിരുന്നു?! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍