Webdunia - Bharat's app for daily news and videos

Install App

വല്ലാർപാടത്ത് എത്തിയ ഡിപ്ലോമാറ്റിക് കാർഗോ പ്രോട്ടോകോൾ വിഭാഗം അറിയാതെ കസ്റ്റംസ് വിട്ടുനൽകി

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2020 (11:34 IST)
തിരുവനന്തപുരം: വല്ലാർപാടം വഴി യുഎഇ കോൺസലേറ്റിലേയ്ക്ക് എത്തിയ ഡിപ്ലോമാറ്റിക് കാർഗോ സംസ്ഥാന പ്രോട്ടോകോൾ വിഭാഗം അറിയാതെ കസ്റ്റംസ് ഉദ്യോഗസ്ഥർ യുഎഇ കോണ്‍സുലേറ്റിന് വിട്ടു നല്‍കി. മാർച്ച് 23ന് വല്ലാർപാടത്ത് ഡിപ്ലോമാറ്റിക് കർഗോ എത്തിയിരുന്നു. എന്നാൽ ഇത് കൈപ്പറ്റുന്നതിനായി കോണ്‍സുലേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ അനുമതി തേടുകയിരുന്നില്ല. പ്രോട്ടോകോൾ ഓഫിസറുടെ സാക്ഷ്യപ്പെടുത്തലില്ലാതെ കാര്‍ഗോ കസ്റ്റംസ് വിട്ടു നല്‍കുകയായിരുന്നു
 
സ്വർണക്കടത്ത് കേസിൽ അന്വേഷണം ആരംഭിച്ചതോടെയാണ് ഇക്കാര്യം പ്രോട്ടോകോൾ വീഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. നയതന്ത്ര ബാഗേജുകള്‍ വിട്ടു നല്‍കാന്‍ വേണ്ടിയുള്ള അനുമതി പത്രങ്ങളുടെ വിശദാംശങ്ങള്‍ തേടി എന്‍ഐഎയും കസ്റ്റംസും കഴിഞ്ഞ ദിവസം സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിച്ചിരുന്നു. രണ്ടു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും യുഎഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക് കാർഗോ സ്വീകരിയ്ക്കുന്നതിന് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ അനുമതിയില്ലാതെ പാഴ്സലുകൾ വിട്ടുനൽകിയ കസ്റ്റംസ് തന്നെ വെട്ടിലാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2024ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments