Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മരണം കണക്കാക്കുന്നത് എങ്ങനെ ? വിശദീകരിച്ച് ആരോഗ്യമന്ത്രി

കൊവിഡ് മരണം കണക്കാക്കുന്നത് എങ്ങനെ ? വിശദീകരിച്ച് ആരോഗ്യമന്ത്രി
, വെള്ളി, 14 ഓഗസ്റ്റ് 2020 (10:35 IST)
തിരുവനന്തപുരം: കൊവിഡ് ബധിച്ച ശേഷമുള്ള എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങൾ അല്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ. ഡബ്ല്യുഎച്ച്ഒയുടെ അംഗികാരമുള്ള മാനദണ്ഡമനുസരിച്ചാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കണക്കാക്കുന്നത് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ്, ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡ്, സ്റ്റേറ്റ് പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സെല്‍ എന്നിവരുടെ അംഗങ്ങളടങ്ങുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 
ഡബ്ല്യുഎച്ച്‌ഒയുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് കേരളത്തിലും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. ഇതനുസരിച്ച്‌ കോവിഡ് രോഗം മൂര്‍ച്ഛിച്ച്‌ അവയവങ്ങളെ ബാധിച്ച്‌ ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന ഉടൻ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. 
 
കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭ്യമാകുമ്പോള്‍ മാത്രമേ കോവിഡ് മരണമായി കണക്കാക്കു  കൊവിഡ് സ്ഥിരീകരിച്ച ഒരാളുടെ മുങ്ങിമരണം, ആത്മഹത്യ, അപകട മരണം എന്നിവ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. കോവിഡില്‍ നിന്നും മുക്തി നേടിയതിന് ശേഷമാണ് മരിക്കുന്നതെങ്കില്‍ അതും കോവിഡ് മരണമായി കണക്കാക്കില്ല. മരിച്ച നിലയില്‍ കൊണ്ടുവരുന്ന മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിളുകളും കോവിഡ് പരിശോധനയ്ക്കായി അയക്കാറുണ്ട്. അതില്‍ രോഗം സ്ഥിരീകരിക്കുന്നവയെ പട്ടികയില്‍ ചേര്‍ക്കാറുണ്ട്. ഇത് മറ്റ് പല സംസ്ഥാനങ്ങളും ചെയ്യുന്നില്ല എന്നും ആരോഗ്യമന്ത്രി പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കി ടാറ്റ