Webdunia - Bharat's app for daily news and videos

Install App

തട്ടിക്കൊണ്ടുപോകപ്പെട്ട യുവ സംവിധായകനെ കണ്ടെത്തി; അത്ഭുതകരമായി രക്ഷപെട്ടെന്ന് നിഷാദ് ഹസൻ; വിശ്വസിക്കാനാകാതെ പൊലീസ്

അതേസമയം നിഷാദ് തട്ടിക്കൊണ്ടുപോകപ്പെട്ടു എന്ന പരാതിയിലെ നിജസ്ഥിതി പോലീസ് അന്വേഷിക്കുകയാണ്.

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (10:23 IST)
ഭാര്യയോടൊപ്പം കാറില്‍ സഞ്ചരിക്കവേ മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംവിധായകൻ നിഷാദ് ഹസനെ തൃശൂർ കൊടകരയിൽ നിന്ന് കണ്ടെത്തി.ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. അതേസമയം നിഷാദ് തട്ടിക്കൊണ്ടുപോകപ്പെട്ടു എന്ന പരാതിയിലെ നിജസ്ഥിതി പോലീസ് അന്വേഷിക്കുകയാണ്.
 
പോലീസ് നിഷാദ് ഹസനോട് രാവിലെ 10 മണിയ്ക്ക് പേരാമംഗലം സ്റ്റേഷനിൽ ഹാജരാക്കാൻ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ജില്ലയിലെ പാവറട്ടിയിൽ വെച്ച് നിഷാദ് ഹസനെ മുഖംമൂടി ധരിച്ച ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ഈ സംഘം വാഹനം തടയുകയും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയുമായിരുന്നു എന്നാണു ഭാര്യ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
 
ഇതിനിടയില്‍ അജ്ഞാത സംഘവുമായി ഉണ്ടായ സംഘര്‍ഷത്തില്‍ നിഷാദ് ഹസന്‍റെ ഭാര്യയ്ക്ക് മർദ്ദനമേറ്റു.അതിനെ തുടര്‍ന്ന് ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ഈ സിനിമയുടെ മുൻ നിർമ്മാതാവ് സി ആർ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പറഞ്ഞതിനെ തുടര്‍ന്ന് പേരാമംഗലം പോലീസ് അന്വേഷണം തുടരുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments