Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എട്ടുനിലയിൽ പൊട്ടി? പരാജയത്തിന്റെ ഉത്തരവാദി താനെന്ന് സംവിധായകൻ !

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എട്ടുനിലയിൽ പൊട്ടി? പരാജയത്തിന്റെ ഉത്തരവാദി താനെന്ന് സംവിധായകൻ !
, ഞായര്‍, 21 ജൂലൈ 2019 (10:01 IST)
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. വമ്പൻ ഹൈപ്പിൽ വന്ന പടം പക്ഷേ ബോക്സോഫീസിൽ പരാജയമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ പരാജയത്തിനു കാരണക്കാരൻ താൻ തന്നെയാണെന്ന് ഏറ്റു പറഞ്ഞിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. 
 
അരുണ്‍ ഗോപിയുടെ വാക്കുകള്‍:
 
”സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണം ഞാന്‍ തന്നെയായിരുന്നു. ഞാന്‍ എന്നു പറയുന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശ്രദ്ധയില്‍ എനിക്കത് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ കൃത്യമായ സമയം എനിക്ക് കിട്ടാതെ പോയി. റിലീസിനോടടുത്ത സമയത്ത് ഒരു സംവിധായകനെന്ന നിലയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിയാതെ പോയി.
 
പൂര്‍ണമായും എന്റെ മാത്രം മിസ്റ്റേക്കാണ് ആ സിനിമ. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിര്‍മ്മാതാവ്. ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന ഒരു നായകന്‍, അങ്ങനെ എല്ലാം എന്റെ കൈകളിലായിരുന്നു. അതിനൊരു മിസ്ടേക്ക് സംഭവിച്ചത് എന്റെ കാരണം കൊണ്ടാണ്. ആ പരാജയത്തില്‍ വേറൊരാള്‍ക്കും അവാകാശമില്ല.”

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലുക്കുണ്ടെന്നേയുള്ളൂ... ഞാന്‍ മഹാ ഊളയാണ് - പൃഥ്വിരാജ് തകര്‍ക്കുന്ന ബ്രദേഴ്സ് ഡേ!