Webdunia - Bharat's app for daily news and videos

Install App

സംവിധായകന്‍ അജയന്‍ അന്തരിച്ചു; മറഞ്ഞത് പെരുന്തച്ചന്‍റെ സ്രഷ്ടാവ്

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (17:11 IST)
സിനിമാസംവിധായകന്‍ അജയന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. 66 വയസായിരുന്നു. 
 
പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം‌പിടിച്ച വ്യക്തിത്വമാണ് അജയന്‍. തോപ്പില്‍ ഭാസിയുടെ മകനാണ്.
 
പെരുന്തച്ചന്‍ ഇപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സൃഷ്ടിയാണ്. ആ ചിത്രത്തിലൂടെ രാജ്യത്തെ മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയരാന്‍ അജയന് കഴിഞ്ഞു. എന്നാല്‍ പല കാരണങ്ങളാല്‍  രണ്ടാമതൊരു സിനിമ ചെയ്യാന്‍ അജയന് കഴിഞ്ഞില്ല.
 
പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം അജയന് ലഭിച്ചു. ഈ കാറ്റഗറിയിലെ സംസ്ഥാന പുരസ്കാരവും അജയനുതന്നെ ആയിരുന്നു.
 
എം ടി വാസുദേവന്‍ നായരായിരുന്നു പെരുന്തച്ചന് തിരക്കഥ രചിച്ചത്. എം‌ടിയുടെ മറ്റൊരു തിരക്കഥ സിനിമയാക്കാന്‍ അജയന്‍ ഏറെക്കാലം ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിന്‍റെ വേദനയിലുള്ള ജീവിതമായിരുന്നു അജയന്‍ പിന്നീട് നയിച്ചത്.

ചിത്രത്തിന് കടപ്പാട്: ഏഷ്യാനെറ്റ്

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments