പ്രളയമേഖലകളിൽ ആശങ്കപടർത്തി പകർച്ചവ്യാധികളും; മെലിയോയ്‌ഡോസിസ് എന്ന അപൂർവ്വയിനം പകർച്ചവ്യാധിയും
മലിന ജലത്തിലൂടെ പടരുന്ന രോഗങ്ങളുടെ കൂട്ടത്തിലുള്ളവയാണ് മെലിയോയ്‌ഡോസിസ്.
പ്രളയബാധിത മേഖലകളിൽ ആശങ്ക സൃഷ്ടിച്ച് പകർച്ചവ്യാധികൾ. പത്തനംതിട്ടയിൽ നിന്ന് അപൂർവ്വ പകർച്ചവ്യാധിയായ മെലിയോയ്‌ഡോസിസ് റിപ്പോർട്ട് ചെയ്തു. മലിന ജലത്തിലൂടെ പടരുന്ന രോഗങ്ങളുടെ കൂട്ടത്തിലുള്ളവയാണ് മെലിയോയ്‌ഡോസിസ്.മെലിയോയ്‌ഡോസിസ് ബാധിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. ഈ കുട്ടിയുടെ സഹോദരി അടുത്തിടെ ഈ രോഗത്തെ തുടർന്ന് മരിച്ചിരുന്നു.
കഴിഞ്ഞ മാസം കോഴഞ്ചേരിയിൽ മെലിയോയ്‌ഡോസിസ് ബാധിച്ച പതിനാറുകാരൻ ഒരുമാസം മുൻപാണ് മരിച്ചത്. ഈ കുട്ടിയുടെ സഹോദരൻ ഇതേ അസുഖത്തെ തുടർന്ന് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.