Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മീനച്ചിലാർ കരകവിഞ്ഞു; ജാഗ്രത

എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും, കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുള്‍പ്പെടെ ശക്തമായ മഴയാണ് പെയ്യുന്നത്.

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മീനച്ചിലാർ കരകവിഞ്ഞു; ജാഗ്രത
, ബുധന്‍, 14 ഓഗസ്റ്റ് 2019 (08:56 IST)
സംസ്ഥാനത്ത് വീണ്ടും ശക്തി പ്രാപിക്കുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം, പത്തനംതിട്ട, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും, കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുള്‍പ്പെടെ ശക്തമായ മഴയാണ് പെയ്യുന്നത്.
 
കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പാലാ-ഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു. എ.സി റോഡില്‍ ഇന്നും ഗതാഗതം തടസ്സപ്പെടും ഇവിടെയും വെള്ളം ഇറങ്ങിയിട്ടില്ല.
 
സംസ്ഥാനത്ത് ഇന്ന് ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.
 
ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം ജില്ലയില്‍ ബുധനാഴ്ചയും മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാന്ദ്രയാൻ 2 ചന്ദ്രനിലേക്ക് യാത്ര തുടങ്ങി, ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുള്ള മാറ്റം വിജയകരമെന്ന് ഐഎസ്ആർഒ; ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയേക്കും