Webdunia - Bharat's app for daily news and videos

Install App

കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം, ജില്ലാ അതിർത്തികൾ അടയ്‌ക്കും: ട്രിപ്പിൾ ലോക്ക്‌ഡൗൺ ഇന്ന് അർദ്ധരാത്രി മുതൽ

Webdunia
ഞായര്‍, 16 മെയ് 2021 (12:43 IST)
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന നാല് ജില്ലകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പോൾ ലോക്ക്ഡൗൺ നിലവിൽ വരും. തിരുവനന്തപുരം,എറണാകുളം,തൃശൂർ,മലപ്പുറം ജില്ലകളുടെ അതിർത്തികൾ പൂർണമായും അടയ്‌ക്കും. കടുത്ത നിയന്ത്രണങ്ങളായിരിക്കും ജില്ലകളിൽ നടപ്പിലാക്കുക.
 
ട്രിപ്പിൾ ലോക്ക്‌ഡൗൺ നടപ്പിലാക്കുന്ന ജില്ലകളിൽ മെഡിക്കൽ സ്റ്റോറുകൾ,പെട്രോൾ പമ്പുകൾ എന്നിവ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. പലവ്യഞ്‌ജന കടകൾ ബേക്കറി എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാവും തുറക്കുക. പത്രം,പാൽ തുടങ്ങിയവ ആറ് മണിക്ക് മുൻപ് വിതരണം ചെയ്യണം. ആൾക്കൂട്ടങ്ങളെ കണ്ടെത്താൻ ഡ്രോൺ സാങ്കേതിക വിദ്യയും ക്വാറന്റൈൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ് സംവിധാനവും ഉപയോഗിക്കും.
 
മാസ്‌ക്കിട്ടില്ലെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയാലും കർശനമായ നടപടികളുണ്ടാകും. ബാങ്കുകളുടെ പ്രവർത്തനം ചൊവ്വ,വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ,വ്യാഴ ദിവസങ്ങളിലുമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments