Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിന് പ്ലാസ്‌മചികിത്സ ഫലപ്രദമല്ലെന്ന് ഐസിഎംആർ, പിൻവലിച്ചേക്കും

കൊവിഡിന് പ്ലാസ്‌മചികിത്സ ഫലപ്രദമല്ലെന്ന് ഐസിഎംആർ, പിൻവലിച്ചേക്കും
, ഞായര്‍, 16 മെയ് 2021 (10:18 IST)
കൊവിഡിന് പ്ലാസ്‌മ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. നേരത്തെ രോഗം ഭേദമായവരുടെ പ്ലാസ്‌മയാണ് രോഗം ഗുരുതരമായിരുന്നവർക്ക് നൽകിയിരുന്നത്. എന്നാൽ രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന് ഐ.സി.എം.ആറിന്റെ വിദഗ്ധസമിതിയുടെ വിലയിരുത്തൽ.
 
ഇതിനെതുടർന്നാണ് നിലവിലെ ചികിത്സാപദ്ധതിയിൽ നിന്നും പ്ലാസ്‌മതെറാപ്പി പിൻവലിക്കുന്നത്. പ്ലാസ്മാചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നാണ് സൂചന. പ്ലാസ്‌മാ ചികിത്സ അശാസ്ത്രീയവും യുക്തിരഹിതവുമായി നടത്തുന്നതിനെതിരെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും ഐ.സി.എം.ആറിനും എയിംസ് ഡയറക്ടർക്കും കത്തെഴുതിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു