Select Your Language

Notifications

webdunia
webdunia
webdunia
webdunia

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Karkadakam 1 July 17, Karkidakam 1, Karkadakam Month Starting, Karkidakam Month, Karkadakam 1, Karkidakam 1, When is Karkadakam, Karkadakam Month Calender, Karkadam Days, കര്‍ക്കടക മാസം, കര്‍ക്കടകം ഒന്ന്, കര്‍ക്കിടകം ഒന്ന്, കര്‍ക്കടക മാസം, കര്‍ക്കിടക

അഭിറാം മനോഹർ

തിരുവനന്തപുരം , ബുധന്‍, 23 ജൂലൈ 2025 (18:27 IST)
തിരുവനന്തപുരം:  കര്‍ക്കിടക വാവുബലി ആഘോഷത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ നടക്കുന്ന അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തി  ജില്ലാ കളക്ടര്‍ അനു കുമാരി. ബലിതര്‍പ്പണ ചടങ്ങുകള്‍ സുരക്ഷിതമായും ക്രമബദ്ധമായും നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു.
 
ഓണ്‍ലൈനായി ചേര്‍ന്ന ഒരുക്ക യോഗത്തില്‍ വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി അവതരിപ്പിച്ചു. തിരുവല്ലം, ശംഖുമുഖം, വര്‍ക്കല, അരുവിക്കര, വെള്ളായണി, അരുവിപ്പുറം, നെയ്യാറ്റിന്‍കര, കഠിനംകുളം എന്നിവിടങ്ങളിലാണ് ഈ വര്‍ഷത്തെ പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ പ്രധാനമായും നടത്തുന്നത്.
 
ഹരിത പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചായിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുക. സുരക്ഷയ്ക്കായി 900 പൊലീസുകാരെ ഡ്യൂട്ടിയിലാക്കിയിട്ടുണ്ട്. കൂടാതെ ആംബുലന്‍സ്, ബയോ ടോയ്‌ലറ്റുകള്‍, കുടിവെള്ളം, സ്ട്രീറ്റ് ലൈറ്റുകള്‍, പാര്‍ക്കിംഗ് സൗകര്യം, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.യോഗത്തില്‍ സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ വി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ