Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

Kerala Rain

അഭിറാം മനോഹർ

, ബുധന്‍, 23 ജൂലൈ 2025 (16:34 IST)
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
പടിഞ്ഞാറന്‍  പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട 'വിഫ' ചുഴലിക്കാറ്റ്  ചക്രവാത ചുഴിയായി ദുര്‍ബലമായി അടുത്ത  24  മണിക്കൂറിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യത. തുടര്‍ന്നുള്ള 24  മണിക്കൂറില്‍ ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി  ശക്തി പ്രാപിക്കാന്‍ സാധ്യത.
 
 
കേരളത്തില്‍  അടുത്ത 5 ദിവസത്തെ മഴ അലര്‍ട്ടുകള്‍ ഇങ്ങനെ
 
ജൂലൈ  23,25,26,27 തീയതികളില്‍  അതിശക്തമായ മഴയ്ക്കും; ജൂലൈ 23 മുതല്‍  27 വരെ  ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
 
ഓറഞ്ച് അലര്‍ട്ട്
 
23/07/2025: കണ്ണൂര്‍, കാസറഗോഡ്
25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍
26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
27/07/2025: കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 
 
24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 
 
മഞ്ഞ അലര്‍ട്ട്
 
23/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
 
24/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
 
25/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
 
26/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസറഗോഡ്
 
27/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 
 
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 
 
കേരളത്തില്‍ ഇന്ന് (23/07/2025) മുതല്‍ 25/07/2025 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. ജൂലൈ  24 മുതല്‍ 27 വരെ  മണിക്കൂറില്‍ 50  മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ