Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്

Crime branch

ജോര്‍ജി സാം

, വ്യാഴം, 21 മെയ് 2020 (20:31 IST)
തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്. ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് നിഗമനം. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഐജിക്ക് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നിര്‍ദേശം നല്‍കി.
 
കഴിഞ്ഞ ഏഴാം തീയതിയായിരുന്നു കന്യാസ്ത്രി മഠത്തിലെ ദിവ്യ പി ജോണ്‍ എന്ന വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദിവ്യയുടെ ശരീരത്തില്‍ അസ്വാഭാവികമായ മുറിവുകളൊന്നും ഇല്ലെന്ന് നേരത്തേ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കിണറ്റില്‍ നിന്ന് വെള്ളം എടുക്കാന്‍ നേരം കാല്‍ തെന്നിയതോ ആത്മഹത്യയോ ആകാമെന്നാണ് കരുതുന്നത്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ക്രൈംബ്രാഞ്ചിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുവൈത്തില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1041 പേര്‍ക്ക്; 325 പേര്‍ ഇന്ത്യക്കാര്‍