Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെ; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെ; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

dead body
തിരുവനന്തപുരം , വ്യാഴം, 26 ഏപ്രില്‍ 2018 (09:59 IST)
തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ​നിന്നു കണ്ടെത്തിയ മൃതദേഹം ലിത്വാനിയ
സ്വദേശി ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. റിപ്പോർട്ട് മുദ്രവെച്ച കവറില്‍ കോടയില്‍ സമര്‍പ്പിച്ചു.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്. ലിഗയുടെ മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധനാഫലം വൈകിയത്.

ഇന്നലെ രാത്രി എട്ട് മണിയോടെ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കോടതി വഴി പരിശോധനാ ഫലം ഇന്നുതന്നെ പൊലീസിന് കൈമാറും.

ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും സഹോദരി എലിസയുടെ രക്ത സാമ്പിളുമാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.

ലിഗയുടെ മരണ​കാരണം കണ്ടെത്താനുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമാകും.
ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയും വൈകാതെ പൂർത്തിയാകുമെന്നാണ് സൂചന.

അതേസമയം,​ ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനാണ് പൊലീസിന് വിവരം നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു; എട്ടു വിദ്യാർഥികൾക്കു ഗുരുതര പരുക്ക് - അപകടം ആളില്ലാത്ത ലെവൽ ക്രോസിംഗ് കടക്കുമ്പോള്‍