Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാങ്ങാനം കൊലപാതകം: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദും ഭാര്യയും കസ്റ്റഡിയിൽ

മാങ്ങാനം കൊലപാതകം: മൃതദേഹം തിരിച്ചറിഞ്ഞു; രണ്ടു പേർ കസ്റ്റഡിയിൽ

dead body
കോട്ടയം , തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:51 IST)
കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശിയും ആനപ്പാപ്പാനുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട വിനോദ് എന്ന കമ്മല്‍ വിനോദിനേയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
ഈ മാസം 23ന് രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ നല്‍കുന്ന സൂചന. അരയ്ക്കു മുകളിലോട്ടും കീഴ്‌പ്പോട്ടുമായി വെട്ടിനുറുക്കിയ നിലയില്‍ തലയില്ലാത്ത രൂപത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടന്ന തിരച്ചിലില്‍ സന്തോഷിന്റെ തല മക്രോണി പാലത്തിനു സമീപത്തുള്ള തോട്ടിൽനിന്ന് കണ്ടെത്തി.  
 
റോഡിനു സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിനടുത്തുള്ള ഓടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ട്, കാവിമുണ്ട് എന്നിവയും പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. കോഴി മാലിന്യമായിരിക്കുമെന്ന് കരുതി നാട്ടുകാര്‍ നോക്കിയപ്പോള്‍ ചാക്കില്‍ നിന്ന് കാലുകള്‍ കാണുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹരിയാനയില്‍ ബിജെപിയ്ക്ക് പിന്തുണയായത് ഗുര്‍മീതോ?; ആ തന്ത്രങ്ങള്‍ മെനഞ്ഞത് അമിത് ഷാ !