Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സെപ്റ്റംബര്‍ 20 മുതല്‍ ഒരു മാസം തെരുവു നായകള്‍ക്കായി തീവ്ര വാക്‌സിന്‍ യജ്ഞം നടത്തും

സംസ്ഥാനത്ത് സെപ്റ്റംബര്‍ 20 മുതല്‍ ഒരു മാസം തെരുവു നായകള്‍ക്കായി തീവ്ര വാക്‌സിന്‍ യജ്ഞം നടത്തും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (08:12 IST)
സംസ്ഥാനത്ത് സെപ്റ്റംബര്‍ 20 മുതല്‍ ഒരു മാസം തെരുവു നായകള്‍ക്കായി തീവ്ര വാക്‌സിന്‍ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ വാഹനം ഉള്‍പ്പെടെ ഉപയോഗിക്കും. തെരുവ് നായ ശല്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പ്രതികരണം. പരമാവധി തെരുവ് നായകളെ വാക്‌സിനേഷന് വിധേയരാക്കും. നായക്കുഞ്ഞുങ്ങളെ പിടികൂടി ചെറുപ്രായത്തില്‍ തന്നെ വാക്‌സിനേഷനും അആഇയും നടത്താനും നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതിനുള്ള പരിപാടി ആവിഷ്‌കരിക്കും. 
 
ഉന്നതതലയോഗം, കഴിഞ്ഞ മന്ത്രിതലയോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തി. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും ഏറ്റെടുക്കുന്നു. പക്ഷെ, ജനകീയമായ ഇടപെടലിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളും. അതേസമയം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളും സമീപനവും വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാല നടപടികള്‍ ആവിഷ്‌കരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കുടുംബശ്രീക്ക് എബിസി അനുമതി നല്‍കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. പേ പിടിച്ച നായകളെ  കൊല്ലാനും അനുമതി തേടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേ കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി