Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ക്കും അറിയാത്ത രഹസ്യം: തെരുവുനായരുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ഉണ്ട്, ചെയ്യേണ്ടത് ഇത്രമാത്രം

ആര്‍ക്കും അറിയാത്ത രഹസ്യം: തെരുവുനായരുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ഉണ്ട്, ചെയ്യേണ്ടത് ഇത്രമാത്രം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (19:57 IST)
തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 2016 ഏപ്രില്‍ അഞ്ചിനാണ് സുപ്രീംകോടതി ഒരു കമ്മിറ്റിയെ നിശ്ചയിച്ചത്. ഇതിനെ ജസ്റ്റിസ് സിരി ജഗന്‍ കമ്മറ്റി എന്നാണ് പറയുന്നത്. നിയമ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറുമാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. എറണാകുളം നോര്‍ത്തിലുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ആറു വര്‍ഷമായി ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ പരാതിയുമായി സമീപിച്ചാല്‍ അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നിശ്ചയിച്ച് പണം നല്‍കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കുകയാണ് കമ്മറ്റി ചെയ്യുന്നത്.
 
പരിക്കിന്റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാന്‍ കഴിയാത്ത ദിവസങ്ങള്‍, അംഗവൈകല്യം തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് നഷ്ടപരിഹാരം കമ്മറ്റി നിശ്ചയിക്കുന്നത്. ആറു വര്‍ഷത്തിനിടയില്‍ ഇതുവരെ പരാതിയുമായി കമ്മറ്റിയെ സമീപിച്ചത് വെറും 5036 പേരാണ്. ഇതില്‍ 881 പേര്‍ക്ക് പണം നല്‍കിയിട്ടുണ്ട്. നായ കുറുകെ ചാടി അപകടത്തില്‍പ്പെട്ട് മരിച്ച ആള്‍ക്ക് 32 ലക്ഷം വരെ കമ്മറ്റി നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ വിലാസം- ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി, കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്, പരമാര റോഡ് എറണാകുളം നോര്‍ത്ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയത്തിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ, ഉണ്ടായത് 4,000 കോടി ഡോളറിൻ്റെ നഷ്ടം