Publish Date: Mon, 10 Jul 2023 (09:20 IST)
Updated Date: Mon, 10 Jul 2023 (09:22 IST)
തെരുവുനായ ശല്യം രൂക്ഷമായതിനാല്‍ കോഴിക്കോട് 6 സ്‌കൂളുകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും അംഗനവാടികളും നിര്‍ത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂത്താളിയില്‍ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കുട്ടികള്‍ക്ക് നേരെ കൂടി വരുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. മുഖത്തും കഴുത്തിലും ഗുരുതര പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റോസിലി എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട.് കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കി. കണ്‍പോളകള്‍, ചുണ്ട്, കഴുത്ത് ഇവയെല്ലാം തെരുവുനായ കടിച്ചു കീറിയിട്ടുണ്ട്.